
ചണ്ഡിഗഢ്: ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളർത്തുമകൾ ഹണി പ്രീതിനെ കുടുക്കാൻ കരുക്കൾ നീക്കി പോലീസ്. ഹണി പ്രീതിനെയും ദേര സച്ചാ സൗദയിലെ പ്രധാനികളായ ആദിത്യ ഇന്സാന്, പവന് ഇന്സാന് എന്നിവരെയും കുറ്റവാളികളായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
ഗുര്‍മീതിനെതിരായ ശിക്ഷാവിധിക്ക് ശേഷമുണ്ടായ ആക്രമണത്തിൽ ഇവരുടെ പങ്കാളിത്തം അന്വേഷിക്കും. ദേര സച്ചയിലെ പ്രധാനിയായ സുരിന്ദര്‍ ധിമാനെ അറസ്റ്റ് ചെയ്തതോടെയാണ് ഹണി പ്രീതിനെതിരെ സംശയം ഉണ്ടായത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അന്തര്‍ദേശീയ തലത്തില്‍ ഇവരെ കണ്ടെത്താനായി ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments