KeralaLatest NewsIndiaNewsNews Story

യൂണിയന്‍ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ മുദ്രാവാക്യം സംഘ്പരിവാര്‍ അസഹിഷ്ണുതയ്ക്ക് സമാനമെന്ന് വി.ടി ബല്‍റാം

ഹൈദരാബാദ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ഭാഗമായി എസ്എഫ്ഐ, സഖ്യ സംഘടനകള്‍ക്കെതിരെ ഉയര്‍ത്തിയ അപകീര്‍ത്തികരമായ മുദ്രാവാക്യത്തിനെതിരെ വി ടി ബല്‍റാം എംഎല്‍എ. എംഎസ്‌എഫുകാരെ നോക്കി മലയാളികളായ എസ്‌എഫ്‌ഐ പ്രവർത്തകർ “വെക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ, അന്തസ്സായ്‌ വിളിക്ക്‌ ഇങ്ക്വിലാബ്‌ സിന്ദാബാദ്‌” എന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ അത്‌ സംഘ്‌പരിവാർ മുദ്രാവാക്യത്തിൽ നിന്ന് ഒരു വ്യത്യാസവും ഇല്ലാത്ത അസഹിഷ്ണുതയും വേട്ടയാടൽ പ്രവണതയുമാണ്‌ തുറന്നുക്കാട്ടുന്നത്.

“യുവ വിപ്ലവകാരികൾ” ഇങ്ങനെയൊക്കെയാണ്‌ ചുറ്റുമുള്ള രാഷ്ട്രീയത്തെ നോക്കിക്കാണുന്നതെങ്കിൽ അവരുടെ വിജയം എബിവിപിയുടെ വിജയത്തേക്കാൾ താരതമ്യത്തിൽ മാത്രം അൽപം ഭേദമാണെന്നേ ആശ്വസിക്കാൻ കഴിയൂ എന്നും എം.എല്‍.എ പോസ്റ്റില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ അവസാന ഭാഗം

ഹൈദരാബാദ്‌ സർവ്വകലാശാലയിലെ വിജയാഹ്ലാദ പ്രകടനത്തിൽ സഖ്യകക്ഷിയായ എംഎസ്‌എഫുകാരെ നോക്കി മലയാളികളായ എസ്‌എഫ്‌ഐ പ്രവർത്തകർ “വെക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ, അന്തസ്സായ്‌ വിളിക്ക്‌ ഇങ്ക്വിലാബ്‌ സിന്ദാബാദ്‌” എന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ അത്‌ സംഘ്‌ പരിവാർ മുദ്രാവാക്യത്തിൽ നിന്ന് ഒരു വ്യത്യാസവും ഇല്ലാത്ത അസഹിഷ്ണുതയും വേട്ടയാടൽ പ്രവണതയുമാണ്‌ പ്രതിഫലിപ്പിക്കുന്നതെന്ന് പറയാതെ വയ്യ.

ഫാഷിസ്റ്റ്‌ വിരുദ്ധ രാഷ്ട്രീയ പ്രബുദ്ധതയുടെ ഉദാത്ത മാതൃകയായി ഉയർത്തിക്കാട്ടപ്പെടുന്ന ഒരു സർവ്വകലാശാല ക്യാമ്പസിലെ “യുവ വിപ്ലവകാരികൾ” ഇങ്ങനെയൊക്കെയാണ്‌ ചുറ്റുമുള്ള രാഷ്ട്രീയത്തെ നോക്കിക്കാണുന്നതെങ്കിൽ അവരുടെ വിജയം എബിവിപിയുടെ വിജയത്തേക്കാൾ താരതമ്യത്തിൽ മാത്രം അൽപം ഭേദമാണെന്നേ ആശ്വസിക്കാൻ കഴിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button