Latest NewsKeralaIndiaNews

പെട്രോളും ഡീസലും അന്‍പതു രൂപയില്‍ താഴെ വില്‍ക്കാന്‍ കഴിയും; കെ. സുരേന്ദ്രന്‍

കോട്ടയം: രാജ്യത്ത് പെട്രോളും ഡീസലും അന്‍പതു രൂപയില്‍ താഴെ വില്‍ക്കാന്‍ കഴിയുമെന്ന് ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രന്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും മോദി സര്‍ക്കാര്‍ കേന്ദ്ര നികുതി കൂട്ടിയിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ കുറിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ഏതാനും മാസങ്ങളായി സുഡാപ്പികളും കമ്മികളും കൊമ്മികളും അവരെ പിന്തുണക്കുന്ന ചില മാധ്യമ ശിഖണ്ഡികളും പെട്രോളിയം വിലയെ സംബന്ധിച്ച്‌ ഒരുപാട് പ്രചാരവേല നടത്തുന്നുണ്ട്.

ഇതുവരെ മറുപടി പറയാതിരുന്നത് ഇത്തരം അപവാദപ്രചാരണങ്ങളെ അവഗണിക്കുന്നതാണ് നല്ലത് എന്ന് കരുതിയാണ്. എന്നാല്‍ എന്റെ ഏതു പോസ്റ്റിനും താഴെ വന്ന് ഇതു തന്നെ ചോദിക്കുന്ന ഇത്തരക്കാരുടെ ഉദ്ദേശം അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ അന്‍പതു രൂപയില്‍ താഴെ ഇന്ത്യാ ഗവണ്മെന്റിനു പെട്രോളും ഡീസലും വില്‍ക്കാന്‍ കഴിയും.

ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുക അല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി. എസ്.ടി യുടെ പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കുക. 2010 ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും മോദി സര്‍ക്കാര്‍ കേന്ദ്രനികുതി കൂട്ടിയിട്ടുമില്ല. കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കില്‍ എന്നേ പൂട്ടിപ്പോകുമായിരുന്നു കേരളത്തിന്റെ ഖജനാവ്. കാല്‍ക്കാശിനു കൊള്ളാത്തവരുടെ ഗീര്‍വാണം ആരു ചെവിക്കൊള്ളാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button