
ന്യൂഡല്‍ഹി: എല്ലാവരും ശുചിത്വം തങ്ങളുടെ ജീവിത ശൈലിയാക്കണമെന്ന ആഹ്വാനവുമായി പ്രധനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാതിലൂടെയായിരുന്നു മോദിയുടെ ഈ ആഹ്വാനം. പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണിച്ചവരെ നന്ദി അറിയിച്ചു. ഈ പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തതില്‍ മോദി ആഹ്ലാദം രേഖപ്പെടുത്തി. ഇനി ഈ പദ്ധതി കൂടുതല്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പാക്കണമെന്നും മോദി അറിയിച്ചു.
ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ സ്വച്ഛ് ഭാരത് ബ്രാന്‍ഡ് അംബാസഡര്‍ ബിലാലിനെ(18) മോദി പ്രശംസിച്ചു. 12,000 കിലോ മാലിന്യം ദാല്‍ താടകത്തില്‍നിന്നു നീക്കം ചെയ്ത ബിലാലിന്റെ പ്രവൃത്തിയാണ് പ്രശംസയക്ക് കാരണമായത്. ഗാന്ധി ജയന്തി ദിവസം എല്ലാവരും ഖാദി ഉത്പന്നങ്ങള്‍ വാങ്ങാണമെന്നു മോദി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഖാദി ഉത്പന്നങ്ങള്‍ വാങ്ങുന്നത് വഴി ജനങ്ങള്‍ക്ക് ഖാദി തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി പ്രവൃത്തിക്കാന്‍ സാധിക്കുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments