Latest NewsCinemaMovie SongsNewsMovie Gossips

രാമലീലയെ അനുകൂലിക്കുന്ന മഞ്ജുവിനോട് ഭാഗ്യലക്ഷ്മിക്ക് പറയാനുള്ളത്

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിലീസിനിരിക്കുന്ന ചിത്രം രാമലീലയെ പിന്തുണച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടതിൽ മഞ്ജു വാര്യർക്ക് ധാരാളം വിമർശനങ്ങള്‍ നേരിടേണ്ടിവന്നു. എന്നാൽ മഞ്ജുവിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി.
മഞ്ജുവിന്‍റെ നിലപാടിനെ ബഹുമാനിക്കുന്നുവെന്നും കഥയറിയാതെ വെറുതെയിരുന്ന് വിമർശിക്കുന്നവർക്കുള്ള മറുപടിയും നൽകുന്ന രീതിയിലുമാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത് 

പോസ്റ്റിന്റെ പൂർണ്ണരൂപം ഇതാണ്

Well said Manju…നിന്‍റെ  ഈ നിലപാടിനെ ഞാൻ ബഹുമാനിക്കുന്നു..
കഥയറിയാതെ നിന്നെ വിമർശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്കൊണ്ടാണ്…ഈ പോസ്റ്റിൽ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകൾ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്നേഹം..നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു..
അത് നിന്നെ എതിർക്കുന്നവരേക്കാൾ നിന്നെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്…ഈ ധൈര്യം എന്നുമുണ്ടാവട്ടെ….

shortlink

Related Articles

Post Your Comments

Related Articles


Back to top button