USALatest NewsNewsInternational

ട്രംപിന്റെ മകളുടെ ഇംഗ്ലീഷിനെ പരിഹസിച്ച് മോഡല്‍

വാഷിങ്ടണ്‍: ട്രംപിന്റെ മകള്‍ ഇവാന്‍കയെ പരിഹസിച്ച് അമേരിക്കന്‍ മോഡല്‍. ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരപ്പിഴവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രശസ്ത അമേരിക്കന്‍ മോഡലായ ക്രിസി ടെയ്ഗനാണ് ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരണ പിഴവ് കണ്ടെത്തി പരിഹസിച്ചത്.

തന്റെ അനന്തരവന്‍ ലൂക്കിനൊപ്പമിരിക്കുന്ന ഫോേട്ടാ പങ്കുവെച്ച് ഒരു മഹത്തായ ദിവസത്തിലെ ഏറ്റവും നല്ല നിമിഷമാണ് അനന്തരവനൊപ്പം ചെലവഴിക്കുന്നതെന്ന് ഉദ്ദേശിച്ച് ഇവാന്‍ക ട്വീറ്റ് ചെയ്തത് തെറ്റിപ്പോയി. വ്യാകരണ പിശക് മൂലം അനന്തരവനെ എടുക്കുന്നത് ഇഷ്ടമില്ല എന്ന രീതിയിലാണ് മറ്റുള്ളവര്‍ വായിച്ചെടുത്തത്. വ്യാകരണ പിശക് കണ്ടെത്തി അത് ലോകത്തെ മുഴവന്‍ അറിയിച്ച് ക്രിസി ടെയ്ഗന്‍ ജനശ്രദ്ധ നേടുകയും ചെയ്തു.

കുട്ടിയെ എടുക്കുന്നത് ഇഷ്ടമില്ലെന്നാണ് ഇതിന്റെ അര്‍ത്ഥമെന്ന് ക്രിസി ട്വീറ്റ് ചെയ്യുകയും ചെയ്തു. ട്വീറ്റ് ചെയ്ത നിമിഷം തന്നെ അത് വൈറല്‍ ആകുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button