പലതിനോടും അലര്‍ജിയുള്ളവര്‍ ഭക്ഷണക്കൊതിയൊക്കെ മാറ്റിവയ്ക്കുകയാണ് പതിവ്. കാരണം എന്തു കഴിച്ചാലും അത് അലര്‍ജിയുണ്ടാക്കുമോയെന്ന പേടിയാണ് ഇത്തരക്കാര്‍ക്ക്.
വലിയ ചെലവില്ലാതെ, കൃത്യമായി പൊതുവായ ഭക്ഷണങ്ങളിലെ ആന്റിജെന്‍സിനെ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണവുമായി വന്നിരിക്കുന്നത് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരാണ്. സ്വന്തം താക്കോലിന്റെ കൂടെ കീചെയിനായി ഉപയോഗിക്കാവുന്നതാണ് ഈ പുതിയ ഉപകരണം.
നിലക്കടല, ചെമ്പങ്കായ, ഗോതമ്പ്, പാല്‍, പാല്‍ക്കട്ടി എന്നീ ഭക്ഷണ പദാര്‍ഥങ്ങളിലെ പൊതുവായ അഞ്ച് ആന്റിജെന്‍സിനെ ഈ ഉപകരണം സുഖമായി കണ്ടെത്തും. ചെറിയ ട്യൂബ്, ഡിസ്‌പോസബി ള്‍ ഇലക്ട്രോഡ് ചിപ്പ്, കീ ചെയിന്‍ എന്നിങ്ങനെയാണ് മൂന്ന് പ്രധാന ഭാഗങ്ങള്‍. പരിശോധിക്കേണ്ട ഭക്ഷണ പദാര്‍ഥത്തിന്റെ സാമ്പിള്‍ ട്യൂബിലൂടെ നല്‍കിയാല്‍ ശരീരത്തിലെ പ്രതിരോധ വസ്തുക്കള്‍ക്ക് തടസ്സം നില്‍കുന്ന ഘടകങ്ങളുണ്ടോയെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതു കണ്ടെത്താന്‍ സഹായിക്കുന്നത് മാഗ്നെറ്റിക് ബെഡ് ആണ്. ഈ മാഗ്നെറ്റിക് ബെഡ് ഇലക്ട്രോഡ് ചിപ്പുമായി ഘടിപ്പിച്ചാല്‍ അളക്കാവുന്ന ഒരു യൂണിറ്റ് കിട്ടും.
തുടര്‍ന്ന് വീണ്ടും കീചെയിനുമായി കണക്ട് ചെയ്താല്‍ റീഡറില്‍ അളവ് കാണാന്‍ സാധിക്കും. 40 ഡോളര്‍ വിലയുള്ള ഉപകരണം വിപണിയില്‍ സുലഭമായിട്ടില്ല.
Post Your Comments