KeralaLatest NewsNews

പൊറോട്ടയിൽ നിന്ന് അലർജി; ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു 

ഇടുക്കി: പൊറോട്ട കഴിച്ചതിന് പിന്നാലെ അലർജി വന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം സ്വദേശി സിബി ഗബ്രിയേലിന്റെ മകൾ പതിനാറുകാരി നയൻമരിയ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടി പൊറോട്ട കഴിച്ചത്. തുടർന്ന് കുട്ടിയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാല്‍, പിന്നീട് ആരോഗ്യനില വഷളയാതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ചികിത്സയിലിരിക്കേയാണ് നയൻമരിയ മരിച്ചത്.

പൊറോട്ട കഴിച്ചതിനെ തുടർന്നാണ് കുട്ടിയ്‌ക്ക് അലർജിയുണ്ടായത്. മൈദ, ഗോതമ്പ് എന്നിവ കുട്ടിയ്‌ക്ക് അലർജിയ്‌ക്ക് കാരണമാകാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിന് മുൻപും കുട്ടി രോഗബാധിതയാകുകയും ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. അടുത്തിടെ രോഗം ഭേദപ്പെട്ടെന്ന് തോന്നിയതോടെയാണ് ചെറിയ അളവിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ച് തുടങ്ങിയതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button