ഭക്ഷണത്തിലൂടെയുള്ള അലര്‍ജി ചെറിയതോതിലുള്ള ചൊറിച്ചില്‍ മുതല്‍ വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ വരെ ഉണ്ടാക്കാം. അലര്‍ജിയ്ക്ക് കാരണമായ ഭക്ഷ്യവസ്തുക്കള്‍ പലതുണ്ട്. അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ ക്യത്യമായി തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. അലര്‍ജിക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ അറിയാം;
കോഴിമുട്ട: കോഴിമുട്ടയിലെയും പ്രോട്ടീന്‍ ഘടകമാണ് അലര്‍ജി ഉണ്ടാക്കുന്നത്. കോഴി മുട്ടയ്ക്ക് പകരം താറാവ് മുട്ട കഴിക്കാം. പ്രോട്ടീന്‍ വിടവ് നികത്താന്‍ പാല്‍ പയറുവര്‍ഗങ്ങള്‍, മറ്റു മാംസാഹാരങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
Read Also : കർണാടകയിൽ ബിജെപിക്ക് അധികാര തുടർച്ചയെന്ന് സർവ്വേ ഫലം: യെദ്യൂരപ്പ മുഖ്യമന്ത്രിയാകണമെന്ന് ഭൂരിപക്ഷ അഭിപ്രായം
ചെമ്മീന്‍, ഞണ്ട്, കണവ, കക്ക ഇവയെല്ലാം അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. ഇവ വളരെ ഗുരുതരമായ റിയാക്ഷന്‍ ഉണ്ടാക്കാറുണ്ട്. ചിലരില്‍ ഇത്തരം ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടാകുന്ന ആവി ശ്വസിക്കുന്നതു പോലും അലര്‍ജി ഉണ്ടാക്കാം.
പശുവിന്‍ പാല്‍: പാലിലെ പ്രോട്ടീന്‍ ഘടകമായ കേസിന്‍ ആണ് അലര്‍ജിക്ക് കാരണമാകുന്നത്. പാലിലെ പഞ്ചസാര ഘടകമായ ലാക്ടോസ് അസ്വസ്ഥത ഉണ്ടാക്കാം. ഇത്തരം അലര്‍ജിയുള്ളവര്‍ പാല്‍ മാത്രമല്ലാ, വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ എല്ലാതരം പാലുല്‍പന്നങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്.
നിലക്കടല: നിലക്കടല അമിതമായി കഴിക്കുന്നത് അലര്‍ജി ഉണ്ടാക്കുകയും ചെയ്യും. നിലക്കടലയിലെ പ്രോട്ടീന്‍ ഘടകങ്ങളാണ് അലര്‍ജിക്ക് കാരണമാകുന്നത്. ശുദ്ധീകരിച്ച നിലക്കടലയെണ്ണയ്ക്ക് താരതമ്യേന അലര്‍ജി കുറവാണ്. പീനട്ട് ബട്ടര്‍ പതിവായി കഴിക്കുന്നവരുണ്ട്. പീനട്ട് ബട്ടര്‍ ഒഴിവാക്കി പകരം ആല്‍മണ്ട് ബട്ടര്‍ കഴിക്കാം.
Post Your Comments