Latest NewsKeralaNews

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ വീണ്ടും ട്വിസ്റ്റ്

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വഴിത്തിരിവില്‍. ദിലീപിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റി.

പള്‍സര്‍ സുനി കാവ്യ മാധാവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തിയിരുന്നുവെന്ന മൊഴിയാണ് ജീവനക്കാരന്‍ മാറ്റി പറഞ്ഞത്.
.
കാവ്യ മാധവന്റെ ഇപ്പോഴത്തെ ഡ്രൈവര്‍ സുനിലാണ് മൊഴിമാറ്റത്തിന് പിന്നിലെന്ന് പോലീസ് പറഞ്ു. . സുനില്‍ ആലപ്പുഴയിലുള്ള മുന്‍ ജീവനക്കാരന്റെ വീട്ടിലെത്തിയതിനു ശേഷമാണ് മൊഴി മാറ്റിയതെന്ന് പോലീസ് അറിയിച്ചിരിക്കുന്നു.

നേരത്തെ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്നു മെമ്മറി കാര്‍ഡ് അവിടെ കൊടുത്തുവെന്നും പണം കൈപ്പറ്റിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഈ കേസിലെ നിര്‍ണ്ണായക സാക്ഷിയാണ് ലക്ഷ്യയിലെ ജീവനക്കാരന്‍. കാവ്യയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്.

നാദിര്‍ഷയുടെയും കാവ്യയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button