![](/wp-content/uploads/2017/09/pratidintv_1501485968.jpg)
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. നോയിഡയിൽ ഓടുന്ന വാഹനത്തിൽ യുവതിയെ ഒരു സംഘം ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഗോൾഫ് കോഴ്സ് മെട്രോ സ്റ്റേഷനിൽ നിന്നും ഒരു സംഘം യുവതിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് കാറിനുള്ളിൽ വച്ച് സംഘം ബലാത്സംഗം ചെയ്തത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി. പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. ബലാത്സംഗത്തിന് ഇരയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും പോലീസ് പറഞ്ഞു.
Post Your Comments