Latest NewsIndia

വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത യുവതിക്ക് സംഭവിച്ചത്

ചെന്നൈ: വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത യുവതി മരിച്ചു. ചെന്നൈയിലെ തിരുവണ്ണാമലൈ സ്വദേശിനി വളര്‍മതി (45) ശസ്ത്രക്രിയ കഴിഞ്ഞു മണിക്കൂറുകൾക്ക് ശേഷം മരണപ്പെടുകയായിരുന്നു.

അമിത വണ്ണം അലട്ടിയിരുന്ന വളര്‍മതിക്ക് 150 കിലോ ആയിരുന്നു ശരീരഭാരം. ഇതേ തുടർന്നാണ്  അവര്‍ ശസ്ത്രക്രിയ ചെയ്ത് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. വളര്‍മതിയുടെ സഹോദരിമാരും നേരത്തെ ഇതേ ശസ്ത്രക്രിയക്ക് വിധേയരായിരുന്നു.

ചികിത്സാ പിഴവാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് ആരോപിച്ച് വളര്‍മതിയെ ചികിത്സിച്ച ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പോലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button