ചെന്നൈ: ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞത് കള്ളം ആണെന്ന് തമിഴ്‌നാട് വനം മന്ത്രി സി ശ്രീനിവാസന്‍. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞ കള്ളങ്ങള്‍ക്കെല്ലാം അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചു. മന്ത്രിയുടെ പൊതുസമക്ഷമുള്ള ക്ഷമാപണം മധുരയില്‍ വെച്ച് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു.
” ഞങ്ങള്‍ നിങ്ങളോട് ജയലളിത ഇഡ്ഡലി കഴിച്ചുവെന്നും പലരും അവരെ സന്ദര്‍ശിച്ചുവെന്നും കള്ളം പറഞ്ഞിരിക്കാം. എന്നാൽ ഞങ്ങളിലാരും അവരെ കണ്ടിരുന്നില്ല”. ആ കള്ളങ്ങളുടെ പേരില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.
അത് മാത്രമല്ല അപ്പോളോ ആശുപത്രിയിലെ മുറിയില്‍ പോയി ജയലളിതയെ ആരും കണ്ടിരുന്നില്ലെന്നും ശ്രീനിവാസന്‍ തറപ്പിച്ചു പറയുന്നു. ജയലളിതയെ കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് അപ്പോളോയില്‍ പ്രവേശിപ്പിക്കുന്നത്. ജയലളിത ഡിസംബര്‍ 5നാണ് മരിച്ചത്.
ജയലളിതയെ 2016 ഒക്ടോബര്‍ 1ന് ശേഷം ശശികല കണ്ടിട്ടില്ലെന്ന ടിടിവി ദിനകരന്റെ പ്രസ്താവനയെ ശ്രീനിവാസന്‍ തള്ളി. ജയലളിതയെ മുറിയില്‍ പോയി കാണാന്‍ ജയലളിതയുടെ ദീര്‍ഘകാല തോഴിയായിരുന്ന ശശികലക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
Post Your Comments