Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

പോയസ് ഗാർഡനിൽ പകരം ചോദിക്കാൻ ജയലളിതയുടെ പ്രേതം – രാത്രി അലർച്ചകൾ-ഭയന്ന് വിറച്ച താമസക്കാർ

 

ചെന്നൈ: ജയലളിതയുടെ മരണത്തിലെ അസ്വാഭാവികതയും ദുരൂഹതയും നിലനിൽക്കെ, ജയലളിതയുടെ പ്രേതം പ്രതികാരത്തിനെത്തിയതായി വാർത്തകൾ.പോയസ് ഗാർഡനിൽ നിന്ന് രാത്രികാലങ്ങളിൽ അലർച്ചയും മറ്റും കേൾക്കുന്നുണ്ടെന്നു ജീവനക്കാർ പറയുന്നു. ജയലളിതയുടെ മുറിയിൽ നിന്നാണത്രെ അസ്വാഭാവിക ശബ്ദങ്ങൾ കേൾക്കുന്നത്. തന്റെ മരണത്തിന് കാരണക്കാരായവരോട് പകരം ചോദിക്കാനായി അമ്മയുടെ പ്രേതം വേദനിലയത്തില്‍ തന്നെയുണ്ടെന്നാണ് അവിടുത്തെ അന്തേവാസികൾ പറയുന്നത്.

ജയലളിതയുടെ മരണത്തിനു കാരണം ശശികലയും മന്നാർഗുഡി മാഫിയയും ആണെന്നാണ് പൊതുവെയുള്ള സംസാരം.ജയയുടെ മരണ ശേഷം ശേഷം മന്നാർഗുഡി മാഫിയയ്ക്കും ശശികലയ്ക്കും കനത്ത തിരിച്ചടികൾ ആണ് ഉണ്ടായത്.കൂടാതെ ജയലളിതയുടെ സ്വത്തുക്കൾ ഉള്ള കോടനാട് എസ്റ്റേറ്റില്‍  കവര്‍ച്ചാ  ശ്രമം നടത്തിയവരുടെ ദുർമരണങ്ങൾ എല്ലാം ജയലളിതയുടെ ആത്മാവാണ് ചെയ്യുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.

ജയലളിതയ്ക്ക് ഇഷ്ടമല്ലാതിരുന്നവര്‍ പോയസ് ഗാര്‍ഡനില്‍ എത്തിയാൽ ചില പ്രത്യേക ശബ്ദങ്ങൾ ജയലളിതയുടെ മുറിയിൽ നിന്ന് കേൾക്കുമെന്നാണ് ജീവനക്കാർ പറയുന്നത്. ഇത്തരം ശബ്ദങ്ങൾ കാരണം ടി ടി വി ദിനകരനു പോയസ് ഗാർഡനിൽ ഉണ്ടായിരുന്ന അത്രയും ദിവസം മനസമാധാനത്തോടെ ഉറങ്ങാനായില്ലെന്നും ജീവനക്കാർ പറയുന്നു. പോയസ് ഗാര്‍ഡനില്‍ മാത്രമല്ല ചിരുതാവൂര്‍, കോടനാട് എസ്റ്റേറ്റ് ബംഗ്ലാവുകളിലും പ്രേതസാന്നിധ്യമുണ്ടെന്നാണ് കഥകള്‍ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button