Latest NewsKerala

തോ​മ​സ് ചാ​ണ്ടി വി​ഷ‍യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി ​

കോ​ട്ട​യം: തോ​മ​സ് ചാ​ണ്ടി വി​ഷ‍യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി. ​തോ​മ​സ് ചാ​ണ്ടിക്കെതിരായ ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പറഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം അ​ർ​ഥ​ഗ​ർ​ഭമാ​ണ്. വിഷയത്തിന്റെ നി​ജ​സ്ഥി​തി വെ​ളി​പ്പെ​ടു​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ട്. യു​ഡി​എ​ഫി​ന്‍റെ കാ​ല​ത്ത് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങൾ പ​രി​ശോ​ധി​ക്കാ​മെ​ന്നും ഉമ്മൻ ചാണ്ടി ​പറഞ്ഞു.

തോ​മ​സ് ചാ​ണ്ടി വി​ഷ‍​യ​ത്തി​ൽ നേ​ര​ത്തെ പ്ര​തി​ക​രി​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി തയാറായിരുന്നില്ല. മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് പോലും അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞി​രു​ന്നി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button