ഗാസിയാബാദ്: ഗാസിയാബാദില്‍ കേന്ദ്രഭരണ പ്രദേശത്ത് ജോലി കഴിഞ്ഞ് മടങ്ങവെ നഴ്സായ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വരികയായിരുന്ന യുവതിയെ വയല്‍ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം മൊബൈല്‍ ഫോണും പഴ്സും കവരുകയും പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തതായി യുവതിപൊലീസില്‍ മൊഴി നല്‍കി.
പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.22-23 വയസുള്ളവരാണ് പ്രതികളെന്നാണ് കരുതുന്നതെന്നും. നേരത്തെ ഇത്തരം കേസില്‍ പ്രതിയായ ഒരാളെ സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇതേ സ്ഥലത്ത് നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments