
ലോറിയൽ കമ്പനി ഉടമയും ലോകത്തെ ഏറ്റവും സമ്പന്നയായ വനിതയുമായ ലിലിയന്‍ ബെറ്റന്‍കോര്‍ട് യാത്രയായി.സൗന്ദര്യവര്‍ധകവസ്തുവിപണിയില്‍ വിപ്ലവം കുറിച്ച ഒരു ചരിത്രമാണ് ലോറിയലിന്റേത്.ഫ്രഞ്ച് സൗന്ദര്യവര്‍ധക ഉല്പന്ന നിര്‍മ്മാണ കമ്പനിയായ ലോറിയല്‍ സ്ഥാപകന്‍ യൂജിന്‍ ഷൂളറുടെ മകളായി 1922 ൽ ജനിച്ച ലിലിയൻ 15 ആം വയസ്സിൽ കമ്പനിയുടെ പ്രവർത്തങ്ങളിൽ സജീവമായി.പിന്നീട് പിതാവിന്റെ മരണശേഷം 1957 ൽ കമ്പനിയുടെ സാരഥ്യം പൂർണമായി ഏറ്റെടുത്തു.89ാം വയസ്സിൽ കമ്പനി സാരഥ്യത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ കോടിക്കണക്കിന് സ്വത്ത് മാത്രമല്ല രാജ്യത്തെ പിടിച്ചുകുലുക്കിയ വിവാദങ്ങളിലെ നായിക കൂടിയായിരുന്നു ലിലിയൻ .
2007ല്‍ ഭർത്താവ് ആന്ദ്രെ ബെറ്റന്‍കോര്‍ട്ടിന്റെ മരണത്തോടെ വിവാദങ്ങൾ ലിലിയനെ വിടാതെ പിന്തുടരുകയായിരുന്നു.അമ്മയെ ചൂഷണം ചെയ്ത് സ്വത്തുവകകള്‍ തട്ടിയെടുക്കാന്‍ ബാനിയര്‍ എന്ന ഫോട്ടോഗ്രാഫര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ലിലിയന്റെ ഏക മകള്‍ ഫ്രാങ്കോയിസ് മെയേഴ്‌സ് കോടതിയില്‍ പരാതി ഫയല്‍ ചെയ്തതോടെ ലിലിയന്‍ വാര്‍ത്തകളില്‍ നിറഞ്ഞു.ലിലിയനെക്കാള്‍ 25 വയസ്സിന് ഇളയ ബാരിയറെ ലിലിയന്‍ ദത്തെടുത്തതാണെന്നും വാർത്തകൾ നിറഞ്ഞു.
ബാനിയര്‍ തന്നെ ചൂഷണം ചെയ്യുകയാണെന്ന മകളുടെ ആരോപണത്തെ ലിലിയന്‍ ശക്തമായി നേരിട്ടു. തന്റെ ജീവിതം തന്റേത് മാത്രമാണെന്നും അതിലാരും ഇടപെടേണ്ട കാര്യമില്ലെന്നും ലിലിയൻ പറഞ്ഞു.പക്ഷേ, തെളിവുകളുടെ അടിസ്ഥാനത്തില്‍ 2015ല്‍ കോടതി ബാനിയര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു.2012ല്‍ കമ്പനി ചുമതലകളിൽ നിന്നൊഴിഞ്ഞ ലിലിയന്‍ തന്റെ പിന്‍ഗാമിയായി നിയമിച്ചത് കൊച്ചുമകനായ ഴാന്‍ വിക്ടര്‍ മെയേഴ്‌സിനെയായിരുന്നു.ബെറ്റന്‍കോര്‍ട്ട് കുടുംബത്തിന് ലോറിയല്‍ കമ്പനിയിലുള്ള വിഹിതത്തിന്റെ പൂര്‍ണ അവകാശം ലിലിയന്റെ മകളും മരുമകനും കൊച്ചുമകളും അടങ്ങുന്ന ട്രുസ്ടിനായിരുന്നു
തീര്‍ത്തും അവശയാവുന്നതിന് തൊട്ടുമുമ്പ് വരെ നീന്തലും യോഗയുമൊക്കെയായി ആരോഗ്യസംരക്ഷണത്തില്‍ ലിലിയന്‍ ശ്രദ്ധിച്ചിരുന്നു.അവസാനകാലത്ത് ലിലിയനെ ഡിമെൻഷ്യയും അല്‍ഷിമേഴ്‌സും ബാധിച്ചിരുന്നു. കമ്പനിക്കാര്യങ്ങളിലും ജീവനക്കാരുടെ ക്ഷേമത്തിലും അതീവതത്പരയായിരുന്ന ലിലിയന്റെ മരണം നികത്താനാവാത്ത നഷ്ടമാണ്
Post Your Comments