Latest NewsNewsLife Style

സണ്‍ടാന്‍ അകറ്റാൻ മഞ്ഞള്‍ ഫേസ്പായ്ക്ക്‌

സണ്‍ടാന്‍ അഥവാ സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് നിമിഷം കൊണ്ടു മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു മിശ്രിതത്തെക്കുറിച്ചറിയൂ, കടലമാവ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, തേന്‍, തൈര് എന്നിവയാണ് ഇതിനു വേണ്ടത്.

ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, 1 ടീസ്പൂണ്‍ തേന്‍ എന്നീ അളവിലാണ് ചേരുവകളെടുക്കേണ്ടത്. ഇവയെല്ലാം കൂടിക്കലര്‍ത്തി നല്ലൊരു മിശ്രിതമാക്കുക. കട്ടയില്ലാതെ വേണം മിശ്രിതമാക്കാന്‍.

ഇത് കരുവാളിച്ച ഭാഗത്തു നല്ലപോലെ പുരട്ടിപ്പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം. കഴുകിയ ശേഷം മോയിസ്ചറൈന്‍ പുരട്ടാം. മുഖത്തും കയ്യിലും മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗം കരുവാളിച്ചാലും ഈ വഴി പരീക്ഷിയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button