Latest NewsNewsInternational

നവാസ് ഷെരീഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

ഇസ്ലാമാബാദ്: നവാസ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനുപിന്നാലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടു. പാക് അഴിമതി വിരുദ്ധ സമിതിയുടേതാണ് ഉത്തരവ്. അഴിമതിക്കേസില്‍ കഴിഞ്ഞ ജൂലൈ 28ന് സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനം ഷെരീഫ് രാജിവെച്ചത്.

ഷെരീഫിനും കുടുംബത്തിനുമെതിരായ അഴിമതിക്കേസില്‍ വാദം നടക്കുന്നത് അക്കൗണ്ടബിലിറ്റി കോടതിയിലാണ്. കേസില്‍ ഈമാസം 26ന് നവാസും കുടുംബവും ഹാജരാവണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button