ഇസ്ലാമാബാദ് : മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് വീണ്ടും തടവ് ശിക്ഷ. അഴിമതിക്കേസുമായി ബന്ധപെട്ടു ഏഴ് വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴ അടക്കണമെന്നും പാക് അഴിമതി വിരുദ്ധ കോടതിയുടേതാണ് വിധി. 2016 ഏപ്രിലില്‍ പനാമ പേപ്പേഴ്സ് വെളിപ്പെടുത്തിയ മൂന്ന് അഴിമതി കേസുകളില്‍ രണ്ടാമത്തേതിലാണ് ശിക്ഷ വിധിച്ചത്. ആദ്യ പാക് കോടതി ഷെരീഫിനെ 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
പ്രധാനമന്ത്രിയായിരിക്കെ 1990ല്‍ നെസ്കോള്, നീല്സെന്, ഹാംഗ് ഓണ്‍ എന്നീ വിദേശ കമ്ബനികൾ വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്, ഹുസൈന് എന്നിവര്‍ അവിഹിത സമ്ബത്ത് കടത്തി ലണ്ടനില്‍ 1,820 കോടി രൂപയ്ക്ക് നാല് ഫ്ലാറ്റുകള്‍ വാങ്ങിയെന്നാണ് കേസ്
Post Your Comments