
അനന്ത്പുർ: ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കാത്തതുമൂലം ആന്ധ്രാപ്രദേശിലെ അനന്ത്പുർ എംപി രാജിവയ്ക്കുന്നു. തെലുങ്കു ദേശം പാർട്ടി എംപി ജെ.സി. ദിവാകർ റെഡ്ഡിയാണ് രാജിയ്ക്ക് ഒരുങ്ങുന്നത്. തന്നെ വിശ്വസിച്ച് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് നീതി പുലർത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെഡ്ഡി രാജിക്ക് ഒരുങ്ങുന്നത്.
ജനങ്ങൾ നേരിട്ട പ്രധാന പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ സാധിച്ചില്ല. റോഡിനു വീതി കൂട്ടുവാനോ കുടിവെള്ള പ്രശ്നം പരിഹരിക്കുവാനോ തനിക്കു സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 25നോ 26നോ ലോക്സഭാ സ്പീക്കർക്കു രാജി കത്ത് നൽകുമെന്നും റെഡ്ഡി അറിയിച്ചു.
Post Your Comments