ഡൽഹി: ഐആര്‍സിടിസി ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ കൂട്ടമായി ബ്ലോക്ക് ചെയ്തു. ഐആര്‍സിടിസിയുടെ ഈ നീക്കം കണ്‍വീനിയന്‍സ് ഫീസിലുള്ള പ്രശ്നത്തെത്തുടര്‍ന്നാണ്. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്സി, ആക്സിസ് ബാങ്കുകളുടെ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാവുന്നത്.
ഐആര്‍സിടി കണ്‍വീനിയന്‍സ് ഫീസിനത്തില്‍ നോട്ട് നിരോധനത്തിന് ശേഷമാണ് 20 രൂപ ഈടാക്കാന്‍ ആരംഭിച്ചത്. ഐആര്‍സിടിസി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന കണ്‍വീനിയന്‍സ് ഫീസിന്‍റെ പകുതി ഓഹരി ബാങ്കുകള്‍ നല്‍കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ റെയില്‍വേയ്ക്ക് ബാങ്കുകള്‍ ഈ തുക നല്‍കാന്‍ തയ്യാറാവാത്തതാണ് പ്രശ്നത്തിന് കാരണം.
ഓരോ ഇടപാടിനും 20 രൂപ വീതം നല്കാൻ കഴിയാത്തതിനാല്‍ ഐആര്‍സിടിസിയ്ക്ക് പ്രതിദിനം 50,000 രൂപയാണ് നഷ്ടം. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഐആര്‍സിടിസിയുമായും റെയില്‍വേയുമായും ചര്‍ച്ച ചെയ്തിരുന്നു.
Post Your Comments