ഇന്ത്യയിൽ വിവാദ പരമാർശങ്ങളുമായി ചില മന്ത്രിമാർ മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. ശാസ്ത്ര കണ്ടുപിടിത്തുങ്ങൾ പൗരാണിക ഭാരതത്തിൽ ഉണ്ടായിരുന്നുവെന്ന മന്ത്രിമാരുടെ വിവാദ പ്രസ്താവന ബിബിസിയും ഏറ്റെടുത്തിരിക്കുകയാണ്. ഹൈന്ദവ പുരാണങ്ങളനുസരിച്ച് പൗരാണിക ഭാരതത്തിൽ വിമാനം കണ്ടുപിടിച്ചിരുന്നതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിംഗ് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങൾ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. രാമായണത്തില്‍ പ്രതിപാദിക്കുന്ന പുഷ്പക വിമാനമായിരുന്നു മന്ത്രിയുടെ കാഴ്ചപാടിലെ ആദ്യ വിമാനം.
രാമന് ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പാലം നിര്‍മിച്ച രാമായണ കഥയെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി വിശേഷപ്പിച്ചത് എഞ്ചിനീറിംഗിന്റെ പിതാവാണ് അദ്ദേഹമെന്നു അഭിപ്രായപ്പെട്ടിരുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍ റിസേര്‍ച് ആന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ പരമാർശം നടത്തിയത്. ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്തു വിടുന്ന ഏക ജീവി പശുവാണെന്നാണ് രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്നാനി പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് ആഗോള മാധ്യമ സ്ഥാപനമായ ബിബിസി രംഗത്തു വന്നിരിക്കുന്നത്.
Post Your Comments