Latest NewsKerala

നിയന്ത്രണം വിട്ട കാറിടിച്ച് നിരവധി പേർക്ക് പരിക്ക്

വ​ട​ക​ര: നിയന്ത്രണം വിട്ട കാറിടിച്ച് നിരവധി പേർക്ക് പരിക്ക്. മാ​ഹി​യി​ല്‍​നി​ന്ന് വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പാ​ഞ്ഞ കാ​റി​ടി​ച്ച് ഒ​മ്പ​തു പേ​ര്‍​ക്കാണ് പരിക്കേറ്റത്. മാ​ഹി-​വ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ല്‍ കൈ​നാ​ട്ടി മു​ത​ല്‍ വ​ട​ക​ര വ​രെ​യാ​ണ് നിയന്ത്രണമില്ലാതെ വാഹനം പാഞ്ഞത്. ​മര​ണ​പ്പാ​ച്ചി​ലി​നൊ​ടു​വി​ല്‍ വ​ട​ക​ര പു​തി​യ​സ്റ്റാ​ന്‍​ഡി​ന് സ​മീ​പം കാറിടിച്ച് നിന്നു. ഇ​തോ​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​ർ ഓ​ടി​ര​ക്ഷ​പെ​ട്ടു. ഒ​രാ​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.

വാ​ഹ​ന​യാ​ത്ര​കാ​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ വ​ട​ക​ര​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജീ​വ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button