കൊച്ചി: സത്യത്തില്‍ നാം ഹോമിയോ മരുന്നു കഴിക്കുന്നത് എന്തിനാണ്. രോഗം മാറാന്‍ അല്ലെ. എന്താ അതില്‍ വല്ലോം സംശയമുണ്ടോ. ഉണ്ടെങ്കിലും അത്ഭുതമില്ല, കാരണം ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയോടു ചോദിച്ചാല്‍ പറയും മതം മാറ്റാനാണെന്ന്. ശശികലയുടെ ഹാദിയ വിഷയത്തിലുള്ള പ്രസ്ഥാവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ഹാദിയയുടെ അടുത്ത സുഹൃത്ത് ജസീന നല്കിയ ഹോമിയോ മരുന്നു കാരണമാണ് ഹാദിയ മതം മാറിയത് എന്നായിരുന്നു ടീച്ചറുടെ വാദം. മിക്ക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ശശികലയുടെ പ്രസ്താവന തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.
ഹാദിയയുടെ മാതാപിതാക്കളുമായി ശശികല നടത്തിയ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ അറിയുവാന്‍ ഒരു ന്യൂസ് പോര്‍ട്ടല്‍ വിളിച്ചപ്പോഴാണ് വിചിത്രമായ ഈ പ്രസ്താവന ടീച്ചര്‍ നടത്തിയത്.
Post Your Comments