Latest NewsIndiaNews

ശ്രീനഗറിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്​മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന്​​ സിവിലിയന്മാർ കൊള്ളപ്പെട്ടു. വ്യാഴാഴ്​ച രാവിലെ 11.45 ഒാടെ പുല്‍വാമ ജില്ലയിലെ ത്രാലിലാണ്​ ഭീകരാക്രമണമുണ്ടായത്​. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക്​ പരിക്കേറ്റു.

ത്രാലിലെ ബസ്​സ്​റ്റാന്‍ഡിലേക്ക്​ ഭീകരര്‍ ഗ്രനേഡ്​ വലിച്ചെറിഞ്ഞ ശേഷം സുരക്ഷാ ജീവനക്കാര്‍ക്കു നേരെ വെടിവെപ്പ്​ നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന്​ സൈന്യം പ്രദേശം വളഞ്ഞു. തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button