കോട്ടയം: ബി.ജെ.പി.യുമായി കുറച്ചകന്നു നില്‍ക്കുന്ന ബി.ഡി.ജെ.എസിനെ ഇടതുവശത്തേയ്ക്ക് അടുപ്പിക്കുന്നതിനുളള നീക്കവുമായി വെളളാപ്പളളി നടേശന്‍ രംഗത്തിറങ്ങിയതിന് പിന്നാലെ മകന്‍ തുഷാറിനെ നോട്ടമിട്ട് യു.ഡി.എഫ്. ക്യാമ്ബും സജീവമായി കഴിഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ വലിയ വെല്ലുവിളിയുമായി വി.എസ്.അച്യുതാനന്ദന്‍ നില്‍ക്കുന്നതാണ് ഇടതു ക്യാമ്ബിലെത്തുന്നതിനുള്ള പ്രധാന തടസം. എന്നാല്‍ തുഷാറിന്റെ നേതൃത്വത്തിലുളള വിഭാഗത്തെ ഒപ്പം കൂട്ടാനുളള യു.ഡി.എഫ്. മോഹത്തിനു തടസം നില്‍ക്കുന്നത് എന്‍.എസ്.എസുമായി തുടരുന്ന ബന്ധമാണ്.
ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടിയാല്‍ എന്‍.എസ്.എസുമായി വര്‍ഷങ്ങളായി തുടരുന്ന ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്ന ആശങ്ക മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. എന്നാല്‍ ഇത് നിലനില്‍ക്കെയാണ് തുഷാറിനെ യു.ഡി.എഫിലെത്തിക്കുന്നതിനുളള ശ്രമം ആരംഭിച്ചത്.
ബി.ജെ.പി. ബന്ധത്തെ ആദ്യം തളളിപ്പറഞ്ഞു രംഗത്തുവന്നത് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനാണ്. ബി.ഡി.ജെ.എസ്. ചെയര്‍മാനായ തുഷാര്‍ പരസ്യമായി ബി.ജെ.പി. നേതൃത്വത്തെ ഇതുവരെയും തളളിപ്പറഞ്ഞിട്ടില്ല. യു.ഡി.എഫ്. വിപുലീകരിക്കണമെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചു പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണക്കമ്മിഷന്റെ പ്രധാന നിര്‍ദേശം.ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണു ബി.ഡി.ജെ.എസിനെ മുന്നണിയില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ച തുടങ്ങിയത്.
Post Your Comments