
ന്യൂഡല്‍ഹി: ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി അടക്കം അഞ്ചു പേരെ സി.ബി.ഐ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തു. ജസ്റ്റിസ് ഇശ്‌റത്ത് മസ് റൂർ ഖുദ്സി, പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റ് അംഗങ്ങളായ ബി.പി യാദവ്, പലാഷ് യാദവ്, വിശ്വനാഥ് അഗ്രവാല, ഹവാല ഇടപാടുകാരന്‍ രാംദേവ് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്.
പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലഖ്‌നൗലെ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സിന്‍റെ അംഗീകാരം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് ജഡ്ജിക്കെതിരായുള്ള കേസ്.
ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാസിലെ വസതിയില്‍ നിന്നാണ് ജഡ്ജിയെ അറസ്റ്റ് ചെയ്തത്.
Post Your Comments