KeralaLatest NewsNewsIndia

മലപ്പുറത്ത് നിന്നും കാണാതായ യുവാവ് ഐഎസ് കേന്ദ്രത്തില്‍ എത്തിയതായി സ്ഥിരീകരണം

കോഴിക്കോട് : മലപ്പുറത്ത് നിന്നും കാണാതായ യുവാവ് ഐഎസ് കേന്ദ്രത്തില്‍ എത്തിയതായി സ്ഥിരീകരണം. പള്ളിപ്പടി സ്വദേശി നജിബാണ് ഇസ്ലാമിക്ക് സ്റ്റേറ്റിലെത്തിയതായി സന്ദേശം മാതാവിന് അയച്ചിരിക്കുന്നത്. തന്നെ ഇനി കാത്തിരിക്കേണ്ടെന്നും ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ടെലഗ്രാം ആപ്പ് വഴി അയച്ച സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞമാസം 26 ആം തിയതിയാണ് ഇയാള്‍ രാജ്യം വിട്ടത്. ഐഎസ് ആശയങ്ങളില്‍ തല്‍പ്പരനായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് പിന്നീട് കുടുംബത്തിന് ലഭിച്ചത്. താന്‍ അയച്ച സന്ദേശം പൊലീസിന് നല്‍കരുതെന്നും, തന്നെ കാത്തിരിക്കേണ്ടെന്നും നജീബ് സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, തങ്ങള്‍ ഇന്ത്യക്കാരാണെന്നും, ഇവിടെ താമസിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും പലായനം ചെയ്യാന്‍ ആവശ്യപ്പെട്ട മകനോട് മാതാവ് വ്യക്തമാക്കി കഴിഞ്ഞു. നജീബിന്റെ തിരോധാനത്തെക്കുറിച്ച്‌ എന്‍ഐഎ അന്വേഷിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button