കൊല്‍ക്കത്ത: മത്സരത്തിനിടയില്‍ സമയം വെറുതെ കിട്ടിയപ്പോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ ധോനിയെയും വിമാനത്താവളത്തിലെ കാത്തിരിപ്പിനിടയില്‍ തറയില്‍ കിടന്നുറങ്ങിയ ധോനിയെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണ ധോണി തന്റെ ഒഴിവ് സമയം ഫലപ്രദമാക്കിയിരിക്കുന്നത് തന്റെ കൈയിൽ തോക്ക് വഴങ്ങുമെന്ന് തെളിയിച്ചാണ്.
ഇന്നലെ ഓസീസിനെതിരായ രണ്ടാം ഏകദിനത്തിന് മുമ്പായുള്ള പരിശീലനം മഴ മൂലം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ധോണി കൊല്‍ക്കത്ത പോലീസ് ട്രെയ്‌നിങ് സ്‌കൂളിലേക്ക് പോകുകയുണ്ടായി. അവിടെ ഷൂട്ടിങ് റേഞ്ച് സന്ദര്‍ശിച്ച ധോണി ഷൂട്ടിങ്ങും തനിക്ക് അനായാസമാണെന്ന് തെളിയിച്ചു. ഷൂട്ടിങ് വീഡിയോ ധോണി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments