newsLatest NewsNewsIndia

കമല്‍ഹാസനെ കാണാന്‍ പ്രമുഖ നേതാവ് എത്തുന്നു

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ വ്യക്തമായ സൂചന നല്‍കിയ ഉലകനായകൻ കമല്‍ ഹാസനെ കാണാന്‍ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എത്തുന്നു. ചെന്നൈലെത്തിയാണ് കെജ്രിവാൾ കമലുമായി കൂടിക്കാഴ്ച നടത്തുന്നത്
സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രവേശനം തന്നെയാണ് അജണ്ടയെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു. കെജ് രിവാള്‍ മുഖ്യമന്ത്രിയായ ഉടന്‍ കമല്‍ഹാസന്‍ ഡല്‍ഹിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്‌ വ്യക്തമായ സൂചന നല്‍കി കഴിഞ്ഞ കുറേ നാളുകളായി തമിഴ്നാട്ടിലെ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച്‌ താരം നിരന്തരം പ്രതികരണങ്ങള്‍ നടത്തിയിരുന്നു.രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ അദ്ദേഹവുമായി കൈ കോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച്‌ ആലോചനയുണ്ടെന്നും കമല്‍ ഹാസന്‍ മുൻപ് വ്യക്തമാക്കിയിരുന്നു.കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും കമല്‍ ഹാസന്‍ രാഷ്ട്രീയ കാര്യങ്ങൾ ചര്‍ച്ച ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button