
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ രത്ന വേട്ട. രണ്ടര കോടിയുടെ രത്‌നമാണ് പിടികൂടിയത്. സിഐഎസ്എഫ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് നടന്നതായി കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയില്‍ നിന്നെത്തിയ മാധവി ഹൗസ് എന്ന യുവതിയാണ് പിടിയിലായത്. കേരളത്തില്‍ വില്‍പ്പനയ്ക്കാണ് ഇവ എത്തിച്ചതെന്നാണ് സൂചന.
ഇന്നലെ സ്പൈസ് ജെറ്റ് വിമാനത്തില്‍ നിന്നാണ് രത്നങ്ങള്‍ കണ്ടെടുത്തത്.
സിഐഎസ്‌എഫ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് രത്നങ്ങള്‍ കണ്ടെത്തിയത്. രത്നങ്ങള്‍ സെയില്‍സ്ടാക്സിന് കൈമാറി. പിഴ അടച്ചാല്‍ മാധവി ഹൗസിന് രത്നങ്ങള്‍ തിരിച്ചെടുക്കാം. അല്ലെങ്കില്‍ ഇത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.
Post Your Comments