ന്യൂഡല്‍ഹി: രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പുഷ്പക വിമാനത്തെ കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, അത് എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ പഠനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാല്‍ സിങ്. വിദ്യാര്‍ഥികള്‍ക്കായുള്ള ഛത്ര വിശ്വകര്‍മ പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് എ ഐ സി ടി സംഘടിപ്പിച്ച ചടങ്ങിലാണ് ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്.
റൈറ്റ് സഹോദരങ്ങള്‍ക്ക് മുന്‍പേ ഇന്ത്യക്കാരനായ ശിവാകര്‍ ബാബുജി താല്‍പാഡേ വിമാനം കണ്ടെത്തിയിരുന്നുവെന്നും അതെന്തുകൊണ്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പുഷ്പകവിമാനം അടക്കം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ ശാസ്ത്ര കണ്ടുപിടിത്തങ്ങളും എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments