Latest NewsNewsIndia

ഭാരതീയ മൂല്യങ്ങൾ ഉയർത്താൻ വിദ്യാഭ്യാസ കരിക്കുലവുമായി ആർഎസ്എസ്

ന്യൂഡല്‍ഹി: ​പുതിയ വിദ്യാഭ്യാസ നയം  കേന്ദ്രം രൂപിക്കുന്നതിനു മുൻപേ ​സമാന്തര വിദ്യാഭ്യാസ കരിക്കുലം ആര്‍.എസ്​.എസ് പുറത്തിറക്കുന്നു. ഭാരതീയ മൂല്യങ്ങളെയും ഉപനിഷത്തുകളെയും അടിസ്​ഥാനമാക്കി തയാറാക്കിയ പാഠ്യപദ്ധതി അടങ്ങുന്ന പുസ്​തകം ആര്‍.എസ്​.എസ്​ സര്‍ സംഘചാലക്​ മോഹന്‍ ഭാഗവത്താണ് പുറത്തിറക്കുന്നത്.

അഹമ്മദാബാദ്​ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന പുനരുദ്ധാന്‍ വിദ്യാപീഠ്​ ആണ്​ അഞ്ചു വാല്യങ്ങളുള്ള പാഠ്യപദ്ധതി തയാറാക്കിയത്​. ഇന്ത്യന്‍ മൂല്യങ്ങളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും അടിസ്​ഥാനമാക്കിയാണ്​ പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്. ഉപനിഷത്തുകളില്‍ വിവരിക്കുന്നതു പോലെയും 18ാം നൂറ്റാണ്ടിലെയും വിദ്യാഭ്യാസ സമ്പ്രദായങ്ങളുമാണ്​ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്​.

വേദ പഠനം, കുടുംബമൂല്യങ്ങള്‍, ധാര്‍മിക മൂല്യങ്ങള്‍ എന്നിവ അടങ്ങിയതാണ് ആർഎസ്എസ് പാഠ്യ പദ്ധതി.അഞ്ചു വയസുവരെ കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്ന്​ രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശവും ഉണ്ട്​. ബ്രിട്ടീഷുകാരുടെ ഭരണത്തോടെ അവസാനിച്ച ഭാരതീയ വിദ്യാഭ്യാസ മൂല്യങ്ങളെ തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നതെന്ന് ​ വിദ്യാപീഠ്​ ചാന്‍സലര്‍ ഇന്ദുമതി കത്താരെ പറഞ്ഞു.  ഇത് കൂടാതെ അവസാന വാല്യത്തില്‍ ആഗോള വത്​കരണവും ഭാരതീയ വിദ്യാഭ്യാസത്തിലുടെ ലോക പ്രശ്​നങ്ങള്‍ പരിഹരിക്കാന്‍ എങ്ങനെ ഇന്ത്യക്ക്​ കഴിയുന്നു​വെന്നും പ്രതിബാധിക്കുന്നുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button