തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ഗണപതികോവിലിന് സമീപമുള്ള കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ പാര്‍ക്കുചെയ്യുന്നതുമായുള്ള പ്രശ്നത്തിന്റെ പേരില്‍ സ്വകാര്യ ബസ് സമരം തുടങ്ങി. എന്നാല്‍ ഈ പണിമുടക്ക് ജില്ലയിലെ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള ഒരുക്കം കെ.എസ്.ആര്‍.ടി.സിയും നടത്തിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന 94 റൂട്ടുകളിലും ആവശ്യത്തിന് വാഹനങ്ങള്‍ ഓടിക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.
പരമാവധി കലക്ഷന്‍ സമാഹരിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ വിശ്വാസം കൂടുതല്‍ ആര്‍ജ്‌ജിക്കുകയെന്നതും കെ.എസ്.ആര്‍.ടി.സി ഇതിലൂടെ ലക്ഷ്യമാക്കുന്നു. അതേസമയം സ്‌റ്റാന്‍ഡില്‍ കയറാന്‍ അനുവദിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി ബസുകളെ വഴിയില്‍ കുറുകെ തങ്ങളുടെ ബസുകൊണ്ട് തടയുകയെന്ന തന്ത്രമാണ് സ്വകാര്യബസുകളും പയറ്റുന്നത്.
Post Your Comments