CinemaLatest NewsMovie SongsEntertainmentKollywood

നടിയ്ക്ക് നേരെ ആക്രമണം: രണ്ട് പേര്‍ പിടിയില്‍

ഷൂട്ടിങിനു ശേഷം വീട്ടിലേക്ക് മടങ്ങിയ നടിയ്ക്ക് നേരെ ആക്രമണം. തെലുങ്ക് നടിയായ കാഞ്ചന മോയിത്രയ്ക്കു നേരെയാണ് ആക്രമണശ്രമുണ്ടായത്. കൊല്‍ക്കത്തയിലെ സിരിതി ക്രോസിങിനു സമീപം പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം.

ചൊവ്വാഴ്ച രാത്രി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് മൂവര്‍സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്. മദ്യ ലഹരിയിലായിരുന്ന മൂന്നുപേര്‍ കാഞ്ചന സഞ്ചരിച്ചിരുന്ന കാര്‍ തടയുകയും താക്കോല്‍ ഊരിയെടുത്ത ശേഷം കാറില്‍ നിന്ന് തന്നെ പുറത്തേക്ക് വലിച്ചിറക്കി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുനെന്നു പോലീസില്‍ നല്‍കിയ പരാതിയില്‍ കാഞ്ചന പറയുന്നു.

ഷൂട്ടിങിനു ശേഷം ബെഹ്ലയിലുള്ള വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണം. കാഞ്ചനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ ആള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button