KeralaLatest NewsNews

വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരംഎസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

താന്‍ ഉള്ളുകൊണ്ട് ഇടതുപക്ഷത്താണെന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വെള്ളാപ്പള്ളി പ്രതികരിച്ചു. പിണറായി വിജയന്‍ ഇഷ്ടമുള്ള നേതാവാണ്. അദ്ദേഹവുമായി തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം തുറന്ന് പറയാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബി.ജെ.പിയ്ക്കെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കേരളത്തില്‍ എന്‍.ഡി.എ സഖ്യം ഉണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി കേരളത്തില്‍ ഭരണം കിട്ടില്ലെന്ന് ബി.ജെ.പിക്ക് അറിയാമെന്നും അതുകൊണ്ട് ആരും കൂടെ വേണ്ടെന്നാണ് അവരുടെ നിലപാടെന്നും പറഞ്ഞു. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടാന്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button