ന്യൂയോര്‍ക്ക്: വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. പക്ഷെ ചർച്ചയിൽ ഒരിടത്തും റോഹിങ്ക്യന്‍ അഭയാർത്ഥി പ്രശനം പരാമർശിക്കപ്പെട്ടിട്ടില്ല. വളരെ കുറച്ച് സമയം നീണ്ടുനിന്ന ചര്‍ച്ചയില്‍ ഉഭയ കക്ഷി പ്രശ്നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും റോഹിങ്ക്യന്‍ പ്രശ്നം ചര്‍ച്ച ചെയ്തില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
മ്യാന്മറില് നിന്നുള്ള അഭയാര്‍ഥികള്‍ ബംഗ്ളാദേശിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ശൈഖ് ഹസീന അഭ്യര്‍ഥിച്ചിരുന്നു. അഭയാർത്ഥികളുടെ പലായനം തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മ്യാന്മറില് സമ്മര്‍ദ്ദം ചെലുത്തണമെന്നായിരുന്നു അന്താരാഷ്ട്ര സമൂഹത്തോടുള്ള ബംഗ്ളാദേശിന്റെ അഭ്യര്‍ഥന. പലായനം ചെയ്തെത്തുന്ന അഭയാർത്ഥികൾക്ക് അതിർത്തിയിൽ ബംഗ്ലാദേശ് താത്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post Your Comments