Latest NewsnewsNewsIndiaInternational

ലോകം മുഴുവൻ ഈ കുഞ്ഞിനായി തിരച്ചിലിൽ

ലോകം മുഴുവൻ ഇപ്പോൾ ഒരു ചിത്രത്തിന് പിന്നാലെയാണ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച പച്ചക്കറി വില്‍പ്പനയ്ക്കിടെ ഉറങ്ങുന്ന ചെറിയബാലന്റെ ചിത്രമാണ് സംഭവങ്ങൾക്ക് ആധാരം. ചിത്രം വൈറലായതോടെ കുഞ്ഞിനെവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പലരും. അവനെ ഏറ്റെടുത്ത് വളര്‍ത്താനും പഠന ചെലവ് വഹിക്കാനൊക്കെ തയാറായി ഒട്ടേറെപേര്‍ രംഗത്ത് വരുകയും ചെയ്തു.

ഫിലിപ്പീന്‍സിലെ ചലച്ചിത്ര നടി ഷാരോണ്‍ സുനേറ്റ സംഭവത്തില്‍ ഇടപെട്ടതോടെ കാര്യങ്ങൾക്ക് കുറച്ച് കൂടി ഗൗരവം വന്നു.“അവന്‍റെ കൈയിലുള്ള മുഴുവന്‍ പച്ചക്കറിയും എനിക്ക് വേണം അവനെ ദത്തെടുക്കാനും പഠനച്ചെലവ് പൂര്‍ണമായി ഏറ്റെടുക്കാനും ഞാന്‍ തയാറാണ്”. ഈ കുഞ്ഞിനെ കുറിച്ചറിയുന്നവര്‍ വിവരങ്ങള്‍ തന്നോട് പങ്കുവയ്ക്കണമെന്നും നടി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ വാക്കുകള്‍ പ്രചരിച്ചെങ്കിലും കുഞ്ഞിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

അതേസമയം ചിത്രത്തിന്‍റെ സത്യാവസ്ഥയറിയാന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയാല്‍ അവന്‍റെ സംരക്ഷണവും വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് തീരുമാനം. എന്നാല്‍ കുട്ടിയുടെ മുന്നിലിരിക്കുന്ന പച്ചക്കറി ഫിലിപ്പീന്‍സുകാര്‍ ഉപയോഗിക്കാത്തതാണ്. അതുകൊണ്ട് കുട്ടിയുടെ സ്വദേശം വേറെയെവിടെയെങ്കിലും ആണോയെന്നും ചിലര്‍ സംശയിക്കുന്നുണ്ട്. ഇതിനിടെ കുട്ടി അരുണാചല്‍പ്രദേശ് സ്വദേശിയാണെന്ന സംശയം ശക്തമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button