ജമ്മു: ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ റോഹിങ്ക്യ മുസ്ലീങ്ങളുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങുകയാണ് ഭീകരസംഘടനകളായ ലഷ്ക്കര്‍-ഇ-തൊയ്ബയും അല്‍ഖ്വയ്ദയും. ഇതു സംബന്ധിച്ച തെളിവുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
യുവാക്കളായ റോങിങ്ക്യകളെ റിക്രൂട്ട് ചെയ്യുകയും ഇവരെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം.അഖാമുല്‍ മുജാഹിദ്ദീനാണ്(എഎംഎം) എന്ന ഭീകര സംഘടനയാണ് റോഹിങ്ക്യകളുമായുള്ള ലഷ്ക്കര്‍ ബന്ധത്തിന്റെ പ്രധാന ഘടകം.
മ്യാന്മാര് അതിര്‍ത്തികളില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ആക്രമങ്ങള്‍ക്ക് പിന്നില്‍ ലഷ്ക്കര്‍ പ്രവര്‍ത്തിച്ചപ്പോള്‍ എഎംഎമ്മും ഒപ്പമുണ്ടായിരുന്നു . അബ്ദസ് ഖദൂസ് ബുര്‍മി തലവനായ ഹര്‍ക്കത്ത്-ഉള്-ജിഹാദ് ഇസ്ലാമി അരക്കാന്‍ എന്ന ഭീകര സംഘടനയില്‍ നിന്ന് വേര്‍പിരിഞ്ഞ സംഘടനയാണ് എഎംഎം. റോഹിങ്ക്യ പൈതൃകമുള്ള പാക്ക് സ്വദേശിയാണ് അബ്ദസ് ഖദൂസ്. റോഹിങ്ക്യകൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
Post Your Comments