ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നോര്‍ക്ക റൂട്ട്സ്, കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം എന്നിവയെ പൂട്ടിയ കമ്പനികളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ഗള്‍ഫ് വ്യവസായിയുമായ എം.എ.യൂസഫലി, വീക്ഷണം ഡയറക്ടര്‍മാരായ ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പിപി തങ്കച്ചന്‍, എം.എം.ഹസന്‍ എന്നിവരുടെ നിയമനവും കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം അയോഗ്യരാക്കിയിട്ടുണ്ട്. വീക്ഷണവും നോര്‍ക്ക റൂട്ട്സും അവരുടെ വരവുചിലവ് കണക്കുകളും മറ്റു വിവരങ്ങളും സമയബന്ധിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നില്ല. ഇതാണ് കമ്പനികള്‍ പൂട്ടാന്‍ കാരണമായത്
കൃത്യമായി ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും നല്‍കാത്ത കമ്പനികളെയാണ് പൂട്ടിപ്പോയതും കടലാസ് കമ്പനികളുടെയും പട്ടികയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന 1200ഓളം കമ്പനികളേയും പൂട്ടിയ കമ്പനികളായി പ്രഖ്യാപിച്ചിട്ടുണ്ട്. കടലാസ് കമ്പനികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു.
Post Your Comments