മലപ്പുറം•മതം മാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ പിതാവ് കൃഷ്ണന്‍ നായരും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ ഭാര്യയും മക്കളും അദ്ദേഹം കൊല്ലപ്പെടുന്നതിന് മുൻപേ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഫൈസൽ കൊല്ലപ്പെട്ടതിന് ശേഷം മാതാവ് മീനാക്ഷിയും സഹോദരിമാരും ഇസ്ലാം മതം സ്വീകരിച്ചു. ഇതിനു പിന്നാലെയാണ് ഫൈസലിന്റെ പിതാവും ഇസ്ലാം മതം സ്വീകരിച്ചത്.
റിയാദില്‍ ഡ്രൈവര്‍ ആയിരുനന്‍ ഫൈസല്‍ അവിടെ വച്ചാണ് ഇസ്ലാം മതം സ്വീകരിച്ചത്. പിന്നീട് നാട്ടിലെത്തി ഭാര്യയേയും മൂന്നു കുട്ടികളേയും ഇസ്ലാമിലേക്കു കൊണ്ടുവരികയായിരുന്നു. അവധിയ്ക്ക് നാട്ടിലെത്തിയ ഫൈസല്‍ റിയാദിലേക്ക് തിരിച്ചുപോകുന്നതിന്റെ തലേദിവസമാണ് കൊല്ലപ്പെട്ടത്.
രണ്ടാഴ്ച മുൻപ് പൊന്നാനിയിലെ മൗനത്തുൽ ഇസ്ലാം സഭയിൽ നിന്നാണ് കൃഷ്ണന്‍ നായര്‍ ഇസ്ലാം മതം സ്വീകരിച്ചത്. പിതാവും മാതാവും സഹോദരിമാരും മറ്റുള്ളവരും ഇപ്പോൾ മഞ്ചേരിയിലെ മർക്കസുൽ ഹിദായയിൽ മതപഠനത്തിലാണ്.
2016 നവംബറിൽ ഫൈസൽ കൊല്ലപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ അമ്മ മീനാക്ഷിയും സഹോദരിമാരും മതം മാറിയത്.ഫൈസലിന്റെ കുടുംബത്തിൽ കൃഷ്ണൻ നായർ മാത്രമായിരുന്നു ഹിന്ദുമതവിശ്വാസിയായി അവശേഷിച്ചിരുന്നത്.
Post Your Comments