കൊടിഞ്ഞി ഫൈസല്‍ വധം കുറ്റപത്രം സമര്‍പ്പിച്ചു: കൊലയ്ക്കുള്ള കാരണം ഇതാണ്
മലപ്പുറം•കൊടിഞ്ഞി ഫൈസല്‍ വധ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സഹോദരി ഭര്‍ത്താവ് അടക്കം 15 പേര്‍ക്കെതിരെയാണ് കുറ്റപത്രം. മതം മാറിയതാണ് ഫൈസലിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പരപ്പനങ്ങാടി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു.
2016 നവംബര്‍ 19നാണ് കൊടിഞ്ഞി ഫൈസല്‍ കൊല്ലപ്പെട്ടത്. കേസില്‍ 16 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പ്രതികള്‍ രണ്ട് മാസത്തിലേറെ റിമാന്‍ഡില്‍ കഴിഞ്ഞെങ്കിലും പിന്നീട് ജില്ല കോടതി ജാമ്യം അനുവദിച്ചു. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചത്.
ആഗസ്റ്റ് 24ന് കേസിലെ രണ്ടാം പ്രതി തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26) തിരൂരില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു.
Post Your Comments