റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍ പ്രതികരണവുമായി മ്യാന്‍മര്‍ ഭരണാധികാരി ആങ് സാന്‍ സൂചി. മ്യാന്‍മാറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങലെ തുടര്‍ന്നുണ്ടായ അവകാശ ലംഘനങ്ങളില്‍ അപലപിച്ച സൂചി റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍ അന്താരാഷ്ട്ര നിരീക്ഷണങ്ങളെ ഭയക്കുന്നില്ലെന്നും വ്യക്തമാക്കി. റോഹിങ്ക്യകള്‍ക്ക് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ മനുഷ്യാവകാശ സംരക്ഷണം ഇല്ലാതാകുന്നത് സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ടെന്നും അതുകൊണ്ട് തന്നെ എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിയ്ക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സൂചി വ്യക്തമാക്കി.
മ്യാന്മാറില്‍ റോഹിങ്ക്യകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ വിവിധ രാജ്യങ്ങളും നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സുരക്ഷാ സേന റോഹിങ്ക്യന്‍ വംശജരുടെ വംശഹത്യ നടത്തുമ്പോഴും മൗനം പാലിച്ച സൂചിയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സൂചി വിഷയത്തില്‍ നിലപാട് അറിയിച്ചത്.
റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 25 മുതല്‍ ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്ലിങ്ങളാണ് ബുദ്ധഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ നിന്ന് കൂട്ടമായി പലായനം ചെയ്തത്.
Post Your Comments