ന്യൂഡല്‍ഹി : റോഹിങ്ക്യൻ ജനതയ്ക്ക് വേണ്ടി ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കുട്ടികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. 1989 ലെ കണ്‍വെന്‍ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് പ്രകാരം അഭയാര്‍ത്ഥികളായ കുട്ടികളുടെ അരോഗ്യ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
ജീവനു ഭീഷണിയുള്ളപ്പോള്‍ അവരെ തിരിച്ച് മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കരുത് എന്നും കണ്‍വെന്‍ഷന്‍ പറയുന്നു.
ഈ വിഷയം ഉയര്‍ത്തി കാണിച്ച്, റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തോടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് തിരുത്തിക്കുകയാണ് ഡി.വൈ.എഫ്.ഐ യുടെ നിയമ ഹര്‍ജിയുടെ ലക്ഷ്യം. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഡി.വൈ.എഫ്.ഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചിരുന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ കമ്മിറ്റിയുടെ ലീഗല്‍ സബ് കമ്മറ്റിക്കുവേണ്ടി അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രന്‍ മുഖേനയാണ് സുപ്രീം കോടതിയില്‍ ഈ ഹര്‍ജി സമര്‍പ്പിക്കുന്നത്.
Post Your Comments