Latest NewsNewsIndia

സിയാചിൻ ഇനി മാലിന്യമുക്തം

ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് അഭിയാനിന്‍റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാചിനെ മാലിന്യമുക്തമാക്കാനൊരുങ്ങുകയാണ് മേഖലയിലെ സൈനികര്‍. പരിപാടിയുടെ ഭാഗമായി സിയാചിന്‍ മേഖലയില്‍ വലിച്ചെറിയപ്പെട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സപ്തംബര്‍ 17 ന് ആരംഭിച്ച മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞം 15 ദിവസം നീണ്ടു നില്‍ക്കും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി ഏറ്റവുമധികം വൃത്തികേടാക്കപ്പെട്ട ഇടം കൂടിയാണ്. മനുഷ്യവിസര്‍ജ്യം മുതല്‍ പല തരത്തിലുള്ള മാലിന്യങ്ങള്‍ വര്‍ഷം മുഴുവന്‍ മഞ്ഞുമൂടി കിടക്കപ്പെടുന്ന ഈ മേഖലയില്‍ അടിഞ്ഞുകൂടിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജൈവ-അജൈവ മാലിന്യങ്ങളെ വേര്‍തിരിച്ചാകും സംസ്കരിക്കുക. മാലിന്യങ്ങള്‍ ചുമടു വഴിയും ഹെലികോപ്ടര്‍ വഴിയും പ്രത്യേക സൈനിക കേന്ദ്രങ്ങളില്‍ എത്തിക്കും.

പരിസ്ഥിതി ലോല പ്രദേശമായ സിയാച്ചിന്റെ പ്രേത്യകതകൾ കണക്കിലെടുത്തായിരിക്കും മാലിന്യ നിർമാർജ്ജനം നടപ്പിലാക്കുക. മൈനസ് 45 ഡിഗ്രി വരെ അന്തരീക്ഷ താപനില താഴുന്ന സിയാചിനിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞം ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. സമുദ്രനിരപ്പില്‍ നിന്ന് 9500-21000 അടി ഉയരത്തിലാണ് സിയാചിന്‍ മേഖല.

shortlink

Related Articles

Post Your Comments

Related Articles


Back to top button