MollywoodLatest NewsKeralaCinemaNewsMovie Gossips

ആ ഫോൺ കോളിനെ കുറിച്ച് ഷെറിൻ പറയുന്നു

‘എന്റമ്മേടെ ജിമിക്കി കമ്മല്‍ ‘ എന്ന പാട്ടിനൊപ്പം ചുവടുവച്ച് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ അദ്ധ്യാപിക ഷെറില്‍ കടവനെ അഭിനയ രംഗത്തേക്ക് ക്ഷണിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.തമിഴ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യപ്പെട്ടുവെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇളയദളപതി വിജയ്‌യുടെ നായികയാവുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

സംവിധായകന്‍ കെ.എസ്.രവികുമാറായിരുന്നു ഈ സിനിമ സംവിധാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍,ആ വാര്‍ത്തകളെക്കുറിച്ചു ഷെറിന്‍ പറയുന്നതിങ്ങനെ: ജിമിക്കി കമ്മല്‍ ഗാനത്തിന്റെ വീഡിയോ കണ്ട ശേഷമാണ് കെ.എസ്.രവികുമാറിന്റെ ഓഫിസില്‍ നിന്നെന്ന് പറഞ്ഞ് ഞാന്‍ ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് വിളിച്ചത്. അപ്പോള്‍ ക്ലാസ്സിലായിരുന്നതിനാല്‍ ഞാന്‍ സംസാരിച്ചില്ല.

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തിരിച്ചു വിളിക്കാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. വിജയ്‌യുടെ നായികായാണെന്നൊന്നും പറഞ്ഞിരുന്നില്ലെന്നും ഒരു ഓണ്‍ലൈന്‍ പത്രത്തിനോട് ഷെറിന്‍ പറയുന്നു. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനൊന്നും താല്‍പര്യമില്ല. അതിനാല്‍ തന്നെ ആ ഓഫര്‍ പൂര്‍ണമായും നിരസിച്ചിട്ടുണ്ട്. അദ്ധ്യാപനമാണ് തന്റെ തൊഴില്‍മേഖല. അത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഷെറിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button