ധാക്ക: ബംഗ്ലാദേശിൽ റോഹിങ്ക്യൻ അഭ്യർത്ഥികൾക്കിടയിൽ വസ്ത്രം വിതരണം ചെയ്യുന്നതിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് റോഹിങ്ക്യന്‍ വംശജരായ രണ്ട് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. സ്വകാര്യ ദുരിതാശ്വാസപ്രവര്‍ത്തകര്‍ നടത്തിയ വസ്ത്ര വിതരണത്തിനിടെയാണ് അപകടമുണ്ടായത്.
അതേസമയം ബംഗ്ലാദേശിലെ കോക്സ് ബസാര്‍ ജില്ലയിലെ വനാതിര്‍ത്തിയില്‍ താല്‍ക്കാലികമായി തയാറാക്കിയ ഉറങ്ങുകയായിരുന്ന രണ്ട് വയോധികരായ റോഹിങ്ക്യകള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
പലായനം ചെയ്തെത്തുന്ന റോഹിങ്ക്യകള്‍ ബംഗ്ലാദേശിലെ വനാതിര്‍ത്തിപ്രദേശങ്ങളിലെ റോഡരികുകളിലാ കഴിയുന്നത്. ഭക്ഷണവും വസ്ത്രവുമായെത്തുന്ന സന്നദ്ധസംഘടനകളുടെ സഹായം ലഭിക്കാനാണ് റോഡരികുകളില്‍ കഴിയുന്നത്. ഇതേസമയം അതിർത്തി പ്രദേശങ്ങളിൽ കനത്ത മഴ തുടങ്ങിയതോടെ രക്ഷ പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. നിരവധി റോഹിങ്ക്യകൾ ഇപ്പോഴും ഭക്ഷണവും കുടിവെള്ളവും കിട്ടാതെ ദുരിതത്തിലാണ്.
Post Your Comments