എല്ലാവരെയും ഒരുപോലെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് കുടവയര്‍. എന്തൊക്കെ ചെയ്താലും കുടവയര്‍ കുറയുന്നില്ലെന്ന പരാതിയുമായി വരുന്നവരാണ് കൂടുതല്‍ ആളുകളും. അവര്‍ക്കായിതാ 7 മാര്‍ഗങ്ങള്‍, ഇതുവഴി നിങ്ങളുടെ കുടവയര്‍ എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കും.
1. നാരങ്ങാ ജ്യൂസ്
എന്നും രാവിലെ ആറിയ വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കുക. ഇതിനോടൊപ്പം കുറച്ചു തേന്‍ കൂടി ചേര്‍ക്കുന്നത് വളരെ നല്ലതാണ്. വെറുംവയറ്റില്‍ എന്നും ഇങ്ങനെ കുടിക്കുന്നത് തുടര്‍ന്നാല്‍ കുടവയര്‍ കുറയും.
2. ഇഞ്ചി ചായ
ചായ കുടിക്കുന്ന സമയത്ത് അല്പം ഇഞ്ചി ചതച്ച് ഇട്ട് കുടിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, ഇഞ്ചി ശരീരത്തിലെ ഊഷ്മാവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇതിലൂടെ ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാകുകയും ചെയ്യും.
3. വെളുത്തുള്ളി
ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ക്കുന്നതോടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയും. ഇതിലൂടെ കുടവയര്‍ കുറയാനും കാരണമാവും.
4. ബദാം
സ്ഥിരമായി ബദാം കഴിക്കുന്നതിലൂടെ കുടയവര്‍ ഇല്ലതാക്കാന്‍ സഹായിക്കും. ബദാമില്‍ അടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ്, ശരീരത്തിലെ കൊഴുപ്പിനെ പൂര്‍ണമായി ഇല്ലാതാക്കും.
5. തണ്ണിമത്തന്‍
തണ്ണിമത്തന്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ കുടവയര്‍ കുറയും. ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്ബ് ഇത് കഴിക്കുന്നതിലൂടെ ദഹനപ്രക്രിയ എളുപ്പത്തില്‍ നടക്കുകയും ചെയ്യും.
6, പയര്‍
പയറിന്റെ തന്നെ വിവിധതരം വര്‍ഗങ്ങള്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ കുടവയര്‍ കുറയും.
7. തക്കാളി
തക്കാളിയില്‍ അടങ്ങിയിട്ടുള്ള കലോറി വളരെ കുറവാണ്. ഇതില്‍ അടങ്ങിയിട്ടുള്ള 9-ഓക്സോ-ഒഡിഎ എന്ന ഘടകം, രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇത് വഴി കുടവയര്‍ ഇല്ലാതാകുകയും ചെയ്യും
Post Your Comments