മുംബൈ: മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി 26കാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണി. യുവാവ് പൊലീസ് പിടിയിലായി. മുബൈ മാലാഡിലാണ് സംഭവം.
ഗജ്ധര്‍ബന്ധ് സ്വദേശിയായ സര്‍ത്താജ് ഷെയ്ഖ് ആണ് ബലാത്സംഗത്തിന് അറസ്റ്റിലായത്. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് സര്‍ത്താജ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ,
ഓട്ടോ കേടായെന്നും നന്നാക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് ഉടമയായ സ്ത്രീയെ സര്‍ത്താജ് വിളിച്ചു വരുത്തുന്നത്. പണം നല്‍കാന്‍ സര്‍ത്താജിനെ കാണാനെത്തിയ ഇവരെ ശീതളപാനീയം കഴിക്കാന്‍ ക്ഷണിച്ചു. മയക്കു മരുന്നു ചേര്‍ത്തതറിയാതെ പാനീയം കഴിച്ച സ്ത്രീയെ സര്‍ത്താജ് ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടാതെ ഇവ ചിത്രീകരിച്ച് പ്രതി ഫോണില്‍ സൂക്ഷിക്കുകയും ചെയ്തു.
എഴുന്നേറ്റപ്പോള്‍ താന്‍ ഓട്ടോയിലായിരുന്നെന്ന് യുവതി ഓര്‍ക്കുന്നു. എന്നാല്‍ മയക്കത്തില്‍ സംഭവിച്ചതിനെ കുറിച്ച് വ്യക്തതയില്ലാതിരുന്ന സ്ത്രീ അന്ന് പോലീസില്‍ പരാതി നല്‍കിയില്ല. പിന്നീട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ലൈംഗിക ബന്ധത്തിന് സഹകരിച്ചില്ലെങ്കില്‍ വീഡിയോ ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്നും സര്‍ത്താജ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിന് വഴങ്ങാതിരുന്നതിന്റെ പകയില്‍ ഇയാള്‍ വീഡിയോ ഭര്‍ത്താവിന് അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിയുമായി യുവതിയും ഭര്‍ത്താവും പോലീസിനെ സമീപിക്കുന്നത്.
Post Your Comments